Wednesday, December 6, 2023
-Advertisements-
NATIONAL NEWSനിക്കി ഗിൽറാണിയുടെ സഹോദരിയെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും ; മയക്ക് മരുന്ന് ഇടപാട് കേസിൽ...

നിക്കി ഗിൽറാണിയുടെ സഹോദരിയെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും ; മയക്ക് മരുന്ന് ഇടപാട് കേസിൽ കൂടുതൽ സിനിമ താരങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി വിവരം

chanakya news
-Advertisements-

ബാംഗ്ലൂർ: ബാംഗ്ലൂരിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി നിക്കി ഗൽറാണിയുടെ സഹോദരിയും കന്നട നടിയുമായ സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യുന്നതിന് ഭാഗമായി ബാംഗ്ലൂർ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുപലരെയും ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. എന്നാൽ നടി രാഗിണി ദ്വിവേദി നൽകിയിട്ടുള്ള ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചന്ന കുറ്റമാണ് രാഗിണിക്കെതിരെ ചുമത്തിയിട്ടുള്ളത്.

-Advertisements-

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 12 പേരെയാണ് പ്രതിയായി ചേർത്ത് കേസെടുത്തിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് കേസിലെ ഒന്നാം പ്രതിയായ ശിവപ്രകാശ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. കേസിലെ രണ്ടാംപ്രതി നടി രാഗിണിയാണ്. മയക്കുമരുന്ന് കേസിൽ നിരവധി പ്രമുഖരുടെ പേരും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശിക്ക് ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇടപാടിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ വച്ച് പിടിയിലായ ആഫ്രിക്കൻ സ്വദേശിയായ ലോ പെപ്പർ സംബയ്ക്ക് സിനിമാ മേഖലയിലെ നിരവധി ആളുകളുമായി ബന്ധമുണ്ടെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കറുമായി ഇയാൾ പലതവണ ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തി കൊടുത്ത കണ്ണൂർ സ്വദേശിയായ ജിംറീൻ ആഷിയെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഉടൻ അറസ്റ്റ് ചെയ്യും. നടി രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

-Advertisements-