തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ടീമിൽ ഇടം നേടിയ എപി ഷൗക്കത്തലിയെ സമൂഹ മാധ്യമങ്ങൾ വീരപുരുഷ പരിവേഷം അണിയിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ കയറി ആ-ക്രമണം നടത്തിയ പ്രതികളെ പിടികൂടുന്നതിനായി തലശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി. നിങ്ങൾക്ക് പോലീസ് സ്റ്റേഷൻ ആ-ക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് ധൈര്യത്തോടെ പറഞ്ഞ വ്യക്തി.
ടിപി വ-ധക്കേസിലെ പ്രതികളെ നാളുകൾക്കുള്ളിൽ അഴിക്കുള്ളിൽ ആക്കിയവൻ. കേരളത്തിന്റെ കാക്കിയിട്ട അബ്ദുൽ കലാം എന്ന വിളിപ്പേരുള്ളവൻ, കനകമല ബോംബ് സ്ഫോടന കേസിലെ മതതീ-വ്രവാദികളുടെ അടിവേര് അറുത്ത് മാറ്റിയ വ്യക്തി, അങ്ങനെ നിരവധി കേസുകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് എപി ഷൗക്കത്തലി. സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിനായി അദ്ദേഹം വരുന്നുവെന്ന് കേട്ടപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം അഭിനന്ദനങ്ങളും സ്വാഗതവും ചെയ്തുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ പി കുഞ്ഞനന്തൻ, പി മോഹനൻ അടക്കമുള്ള സംഘങ്ങളെ അറസ്റ്റ് ചെയ്തതും ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ ഭീക-രവാദവിരുദ്ധ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് ആയിട്ടാണ് ഷൗക്കത്തലിയെ അറിയപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ ബാംഗ്ലൂരിൽ നിന്നും പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.