നിങ്ങൾ അടിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ പരിണിതഫലം നേരിടാനും തയ്യാറാവണം ; കോടതി

സ്ത്രീകൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയ വിജയ് പി നായരെന്ന യൂട്യൂബറെ അയാളുടെ ഓഫീസിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിങ് അർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇവരെ രൂക്ഷമായി വിമർശിച്ചത്. ഒരാളെ കയ്യേറ്റം ചെയ്യാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്, നിങ്ങൾ അടിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ പരിണിതഫലം നേരിടാനും തയ്യാറാവണം.

അയാൾ തെറ്റ് ചെയ്തു എന്നാൽ നിയമം കൈയിലെടുക്കാൻ നിങ്ങൾക്ക് ആരാ അധികാരം നൽകിയത്. നിങ്ങൾ അയാളെ മർദിച്ചില്ല എന്നതിന് എന്തു തെളിവാണ് നിങ്ങൾക്ക് നൽകാനുള്ളത്. അയാളെ മർദിക്കാൻ നിങ്ങളാരാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ചോദിച്ചത്. തനിക്കെതിരെ പോലീസ് ചുമത്തിയ കേസ് നിലനില്കുന്നതല്ലെന്നു കോടതിയെ അറിയിച്ചു. ഇതിനെ എതിർത്ത പ്രോസിക്യുഷൻ ഇവർ മർധിക്കുക മാത്രമല്ല വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചു എന്ന് വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. മോഷ്ടിച്ചതാണെങ്കിൽ എന്തിനു ഇവർ അത് പോലീസിൽ ഏല്പിച്ചു എന്ന് കോടതി ചോദിച്ചു. മൂവരും നൽകിയ ജാമ്യാപേക്ഷ ഹർജിയിൽ ഒക്ടോബർ 30വരെ അറസ്റ്റ് ചെയ്യേണ്ട എന്ന് കോടതി അറിയിച്ചു. ഒക്ടോബർ 30നു വിധിപറയും.