നിന്റെയൊക്കെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ നേരിൽ വിളിച്ചു മറുപടി തന്നേനെ: പരിഹസിച്ചവര്‍ക്ക് മറുപടിയുമായി അനുശ്രീ

നിങ്ങളുടെ ആരുടെയും വീട്ടിലല്ലല്ലോ ഞാൻ വന്നു നിൽക്കുന്നത്. എന്നെ കല്യാണം കഴിപ്പിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുണ്ടെന്ന് വിമർശകർക്ക് കിടിലൻ മറുപടിയുമായി അനുശ്രീ. കൊറോണ വൈറസ് പടരുന്നത് കാരണം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ഭൂരിഭാഗം ആളുകളും തങ്ങളുടെ വീട്ടിൽ കഴിയുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം സഹോദരൻ അനുശ്രീയുടെ തലയിൽ സ്പാ ചെയ്യുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിന് സപ്പോർട്ടുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ ചിലർ വിമർശനവും പരിഹാസവുമായി രംഗത്തെത്തുകയുണ്ടായി. അത്തരക്കാർക്ക് കിടിലൻ മറുപടി അനുശ്രീ നൽകുകയുണ്ടായി. സംഭവത്തെ തുടർന്ന് സമൂഹ മാധ്യമത്തിൽ ലൈവിൽ വന്ന അനുശ്രീ കമന്റ് ചെയ്ത ഓരോരുത്തരുടെയും പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് വിമർശിച്ചത്.

ആങ്ങളയ്ക്ക് അനിയത്തിയെ കൊണ്ട് കാര്യമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ് “തന്റെ കുടുംബത്തിൽ അച്ഛനും അമ്മയും സഹോദരനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് കഴിയുന്നത്, പരസ്പരം ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും താരം പറഞ്ഞു.” അനുശ്രീയെ കല്യാണം കഴിപ്പിച്ചു വിടണമെന്നു പറഞ്ഞവർക്ക് കിടിലൻ മറുപടിയാണ് താരം നൽകിയത്. നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാൻ വന്നു നിൽക്കുന്നത്, എനിക്ക് കല്യാണം കഴിക്കണമെന്നു തോന്നിയാൽ അത് അച്ഛനും അമ്മയും ചേട്ടനുമൊക്കെ കൂടി ചേർന്നു നടത്തും. അതിനു നിങ്ങളാരും ബുദ്ധിമുട്ടുണ്ടെന്നും, കല്യാണം കഴിച്ചാൽ ഡിവോഴ്സ് എന്നാണെന്നാണല്ലോ നിങ്ങളൊക്കെ സാധാരണ ഞങ്ങളോട് ചോദിക്കാറെന്നും താരം പറഞ്ഞു.

  ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

അനുശ്രീ ഓവർ ആക്ടിങ് ആണെന്നു പറഞ്ഞവരും ഉണ്ട്, അവർക്ക് നൽകിയ മറുപടി ഇങ്ങനെയാണ്.. അതുകൊണ്ടാണല്ലോ എട്ട് വർഷത്തോളമായി അഭിനയ രംഗത്ത് പിടിച്ചു നിന്നത് ജീവിതത്തിൽ ഓവർ ആക്ടിങ് ആണ് ഞാനെന്നു പറയാൻ നിങ്ങളാർക്കും എന്നെ നേരിട്ടു കണ്ടുള്ള പരിചയമൊന്നും ഇല്ലല്ലോ എന്നും താരം വിമർശകർക്ക് മറുപടി നൽകി. തന്റെ പോസ്റ്റിന് നെഗറ്റിവ് കമന്റ് ചെയ്തവരുടെ ഫോൺ നമ്പർ ഉണ്ടായിരുന്നുവെങ്കിൽ നേരിൽ വിളിച്ചു തന്നെ താൻ അവർക്ക് മറുപടി നൽകിയേനെമെന്നും താരം ലൈവിൽ പറഞ്ഞു.

Latest news
POPPULAR NEWS