നിമിഷ ഫാത്തിമ അടക്കമുള്ള മലയാളി തീവ്രവാദികൾ ജയിൽ മോചിതരായി ; ദൈവത്തിന് നന്ദി പറഞ്ഞ് നിമിഷ ഫാത്തിമയുടെ മാതാവ്

തിരുവനന്തപുരം : താലിബാൻ ഭീകരർ അഫ്ഘാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ അഫ്ഘാൻ തടവിലാക്കിയ അയ്യായിരത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചു. ഐഎസ്എസ് തീവ്രവാദികൾ ഉൾപ്പെടെയുള്ളവർ മോചിതരയതായാണ് വിവരം.

അഫ്ഘാനിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന കേരത്തിൽ നിന്നുള്ള നിമിഷ ഫാത്തിമ അടക്കമുള്ള തീവ്രവാദികളും മോചിതരായതായാണ് വിവരം. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് മകൾ മോചിതയായതായി വിവരം ലഭിച്ചതായും സത്യാവസ്ഥ അറിയില്ല എന്നാലും ദൈവത്തിന് നന്ദി ഉണ്ടെന്നും. നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു പ്രതികരിച്ചു.

  സംസ്ഥാനത്തെ 1240 ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ പ്രവർത്തങ്ങൾ നിരോധിച്ച് ഉത്തരവ്

തീവ്രവാദപ്രവർത്തനം നടത്തിയ എട്ടോളം മലയാളികളാണ് അഫ്ഘാനിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നത്. മതപരിവർത്തനം നടത്തി ഭർത്താവിനൊപ്പം ഐഎസ്എസിൽ ചേരുകയായിരുന്നു നിമിഷ ഫാത്തിമ. മകളെയും കൊച്ചു മകളെയും തിരികെ എത്തിക്കണമെന്ന് മാതാവ് ബിന്ദു ആവശ്യപ്പെട്ടിരുന്നു.

Latest news
POPPULAR NEWS