നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : വാഹനാപകടത്തിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം. കുറിച്ചി സ്വദേശികളായ സൈജു (43), ഭാര്യ വിബി (39) എന്നിവർ മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട കാർ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് എംസി റോഡിലെ തുരുത്തി പുന്നമൂട് ജംഗ്‌ഷനിൽ അപകടമുണ്ടായത്.

ചങ്ങനാശേരി ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പത്ത് മീറ്ററോളം മാറിയുള്ള കടയുടെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

  അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. പിതാവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത് ; കൊലപാതകം സ്വത്ത്‌തർക്കത്തെ തുടർന്ന്

അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈജു കുറിച്ചിയിൽ വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ വിബി കുറിച്ചിയിലെ സെന്റ് മേരി മഗ്ദലീൻസ് ഗേൾസ് ഹൈസ്‌കൂളിൽ ക്ലർക്ക് ആയി ജോലിചെയ്ത് വരികയായിരുന്നു.

അതേസമയം അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന പറവൂർ ഏഴിക്കര സ്വദേശി ജോമോനെ പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിക്കുന്നതിനിടയിൽ ഉറങ്ങി പോകുകയും കാറിന്റെ വേഗത കൂടി നിയന്ത്രണം വിടുകയുമായിരുന്നെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ജോമോനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

Latest news
POPPULAR NEWS