കണ്ണൂർ : പയ്യാവൂരിൽ കാർ അപകടത്തിൽപെട്ട് യുവതി മരിച്ചു. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന കുടിയാന്മല സ്വദേശിനി സോജിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന സോജിയുടെ ഭർത്താവ് ബിനീഷിനെ പരിക്കുകളോടെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
ബിനീഷും, സോജിയും ഇരുട്ടിൽ നിന്നും പയ്യാവൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. റോഡിന് സമീപത്തുള്ള പേരമരത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞ കാറിൽ നിന്നും ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.