നിയന്ത്രണംവിട്ട ചരക്ക് ലോറി ഇടിച്ച് കയറി വീട് തകർന്നു. ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയും മക്കളും അത്ഭുതകരമായി രക്ഷപെട്ടു

കൂത്താട്ടുകുളം : നിയന്ത്രണംവിട്ട ചരക്ക് ലോറി ഇടിച്ച് കയറി വീട് തകർന്നു. ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയും മക്കളും അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എംസി റോഡിൽ ടിബി കവലയിലെ രാജുവിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് കയറിയത്.

അപകടസമയത്ത് വീടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന രാജുവിന്റെ ഭാര്യ ഷെർലിൻ മകൾ മാഗീഷ എന്നിവരെ തകർന്നവീണ വീടിന്റെ ഭിത്തിക്കിടയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന മകൻ ജെറിൻ പരിക്കേൽക്കാതെ രക്ഷപെട്ടു. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. അതേസമയം ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.

  ന-ഗ്നശരീരത്തിൽ മക്കളെ ഉപയോഗിച്ച് ചിത്രം വരച്ച സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി രഹന സുപ്രീംകോടതിയിൽ

Latest news
POPPULAR NEWS