കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ജെസിബിയിലേക്ക് ബൊലോറോ ഇടിക്കുകയായിരുന്നു. വീഡിയോ ദൃശ്യത്തിലൂടെ മനസ്സിലാകുന്നത് ജെസിബി പെട്ടെന്ന് മറുസൈഡിലേക്ക് തിരിയുകയായിരുന്നുവെന്നാണ്. തുടർന്ന് എതിർസൈഡിൽ നിന്നും വന്ന ബൊലേറോ ജെസിബിയിലേക്ക് ഇടിക്കുകയായിരുന്നു.
സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രികനായ യുവാവിന്റെ ഭാഗത്തേക്ക് ജെസിബിയിലിടിച്ച ബെലോറോ തിരിഞ്ഞു വരികയായിരുന്നു. തുടർന്ന് ബൈക്കു മറിയുകയും യുവാവും താഴെ വീഴുകയും ചെയ്തു. അത്ഭുതകരമായാണ് ബൈക്കിലിരുന്ന യുവാവ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം…