നിയന്ത്രണരേഖ കടന്നുവന്ന ചൈനയെ സൈന്യം ധീരമായ രീതിയിൽ പ്രതിരോധിച്ചു, വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയായ ഗാൽവൻവാലിയിലെ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിർമ്മാണ പ്രവർത്തനനങ്ങൾക്ക് ചൈനീസ് സൈന്യം ശ്രമിച്ചതാണ് അതിർത്തിയിൽ സംഘർഷങ്ങൾക്ക് കാരണമെന്ന് വ്യെക്തമാക്കി കേന്ദ്രസർക്കാർ. ഇത് തടയാൻ ശ്രമിച്ചപ്പോളാണ് ഇന്ത്യൻ സൈന്യത്തിന് നേരെ ചൈനീസ് സൈന്യം ആക്രമണം അഴിച്ചു വിട്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കുറിപ്പിൽ പറയുന്നുണ്ട്.

ഇന്ത്യയുടെ അതിർത്തി കടന്ന് ആരും പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശം വിവാദമായതിനെ തുടർന്ന് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നടത്തിയ പരാമർശത്തെ വളച്ചൊടിക്കാനും ദുരുദ്ദേശത്തോടെ കാണാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.