നിയമങ്ങൾ പാലിച്ചു ലളിതമായി വിവാഹം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ആശംസകളുമായി മഞ്ജു വാര്യർ

കണ്ണൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തികച്ചും ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ വിവാഹം നടത്തി മാതൃകയായൊരുക്കുകയാണ് കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അനീഷ്. അനീഷും ശ്രീജിഷയും തമ്മിലുള്ള വിവാഹമാണ് ലളിതമായ രീതിയിൽ സർക്കാർ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇന്നു നടന്നത്.

വിവാഹത്തിന്റെ ചെലവിനായി കരുതി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. അനീഷിനും വധു ശ്രീജിഷയ്ക്കും കണ്ണൂർ ശ്രീകണ്ടാപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിരുന്ന് ഒരുക്കുകയും ചെയ്തു. കൂടാതെ വധു വരന്മ്മാർക്ക് സ്റ്റേഷനിൽ നിന്നുമുള്ള സമ്മാനം ഡി വൈ എസ് പി രത്‌നകുമാർ ദമ്പതികൾക്ക് കൈമാറി. ചടങ്ങുകൾ സമൂഹ മാധ്യമങ്ങളിൽ കണ്ട മലയാള സിനിമാതാരം മഞ്ജു വാര്യർ ഇരുവരെയും ഫോണിൽ വിളിച്ചു ആശംസകൾ അറിയിക്കുകയും ചെയ്തു.

  സാക്ഷര കേരളം ബിജെപിയെ പുനർ വായന നടത്താൻ സമയമായി ; ആർ എസ് എസ് നെ പ്രകീർത്തിച്ച് എപി അബ്‌ദുള്ളക്കുട്ടി

Latest news
POPPULAR NEWS