നിയമസഭയിൽ എടാ പോടാ വിളിയുമായി പിസി ജോർജ്: ശാസനയുമായി സ്പീക്കർ

തിരുവനന്തപുരം: കേരള നിയമസഭയിൽ “എടാ പോടാ” വിളിയുമായി പൂഞ്ഞാർ എം.എൽ.എയായ പിസി ജോർജ്. നിയമസഭയിലെ സ്പീക്കർക്ക് നൽകാനായി ഒരു കുറിപ്പ് ജീവനക്കാരനെ പി സി ജോർജ് ഏൽപ്പിച്ചിരുന്നു. എന്നാൽ അയാൾ അത് നൽകാൻ താമസം വന്നതിനെ തുടർന്നാണ് ജീവനക്കാരനെ പി സി ജോർജ് എടാ പോടാ വിളി വിളിച്ചത്.

തുടർന്ന് സ്പീക്കർ അദ്ദേഹത്തെ ശാസിച്ചു. ഇത് നിയമസഭയാണെന്നും ഇവിടെ എടാ പോടാ വിളി പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഇവിടെ ഒരു കരണവെച്ചാലും അംഗീകരിക്കില്ലെന്നും ഇനി ഇത്തരം പദപ്രയോഗങ്ങൾ ആവർത്തിക്കരുതെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

  ക്ഷേത്ര വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് പോസ്റ്റർ ; പ്രതിഷേധവുമായി വിശ്വാസികൾ

കഴിഞ്ഞ ദിവസം ഇതുപോലെ തന്നെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്ക് പോരിനിടയിൽ ഇ പി ജയരാജൻ കള്ളറാസ്കൽ എന്ന് വിളിക്കുകയായിരുന്നു. എന്നാൽ ഇ പി ജയരാജൻ ഇരുന്നത് മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള കസേരയിലായിരുന്നു. തുടർന്ന് കള്ള റാസ്കൽ വിളി മുഖ്യമന്ത്രിയുടെ മൈക്കിൽ കൂടി സഭയിൽ മുഴുവൻ മുഴങ്ങി കേൾക്കുകയായിരുന്നു.

Latest news
POPPULAR NEWS