നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി ; മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും, സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായംസിംഗ് യാദവിന്റെ മരുമകൾ ഇന്ന് ബിജെപിയിൽ ചേർന്നു

ഉത്തർപ്രദേശ് : നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും, സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായംസിംഗ് യാദവിന്റെ മരുമകൾ ഇന്ന് ബിജെപിയിൽ ചേർന്നു. ഇളയ മകന്റെ ഭാര്യ അപർണ യാദവാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി അപർണ യാദവ് മത്സരിച്ചിരുന്നു.

  മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കർ ബാങ്ക് വിളി പരിസ്ഥിതിക്ക് ഹാനികരം ; നിരോധിക്കണമെന്ന് ശിവസേന

aparana yadav

ബിജെപിയിൽ എത്തിയ അപർണ യാദവ് ലക്നൗ കന്റോണ്മെന്റിൽ ബിജെപി സ്ഥാനാർഥിയായേക്കും. 2017 ൽ നടന്ന തെരെഞ്ഞെടുപ്പിൽ ലക്നൗ കന്റോണ്മെന്റിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച അപർണ യാദവ് ബിജെപി സ്ഥാനാർഥി റിത ബഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.

Latest news
POPPULAR NEWS