നിയമ പോരാട്ടത്തിനൊടുവിൽ ലീഡ് തിരിച്ച് വരും ; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായ ജോ ബൈഡൻ വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ അന്തിമ വിജയം തനിക്കായിരിക്കുമെന്നും ജോ ബൈഡൻ വിജയിച്ചെന്ന തെറ്റായ അവകാശവാദം ഉന്നയിക്കരുതെന്നും നിയമ നടപടി ഒരു തുടക്കമാണെന്നും ഡൊണാൾഡ് ട്രംപ് പറയുന്നു.

Also Read  കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച മൂന്നാമത്തെ സംഘവും ഇന്ത്യയിൽ തിരിച്ചെത്തി

തനിക്ക് ആദ്യ ദിനങ്ങളിൽ വ്യക്തമായ ലീഡ് ഉണ്ടായിരുന്നതായും എന്നാൽ തന്റെ ലീഡ് അത്ഭുതകരമായി അപ്രത്യക്ഷമായതായും നിയമ നടപടികൾക്ക് ശേഷം തന്റെ ലീഡ് തിരിച്ച് വരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പല സംസ്ഥാങ്ങളിലും കൃത്രിമം നടന്നതായാണ് ട്രംപ് ആരോപിക്കുന്നത്.