ചാവക്കാട് : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി പത്മനാഭൻ (54) ആണ് അറസ്റ്റിലായത്. ചാവക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഴുമാസം മുൻപാണ് യുവതിയെ പത്മനാഭൻ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ചായിരുന്നു പ്രതി തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം യുവതിയുടെ പക്കലുണ്ടായിരുന്ന സ്വർണഭാരണങ്ങൾ വാങ്ങി പണയം വെച്ചതായും കൈവശമുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.