നിരവധി സിനിമകളിൽ അഭിനയിച്ചു ജീവിതം വഴിമുട്ടിയപ്പോൾ ഭാര്യ ഉപേക്ഷിച്ച് പോയി ജീവിക്കാൻ പൂജാരിയായി ജോലി ചെയ്യുന്ന കവിരാജിന്റെ ജീവിതം ഇങ്ങനെ

മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് കവി രാജ്. വില്ലനായും സഹനടനായും സിനിമയിൽ അഭിനയിച്ചിരുന്ന താരം ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും മാറി മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി തൊഴിൽ അനുഷ്ടിച്ചു വരികയാണ്. നിറം, കല്യാണ രാമൻ തുടങ്ങി 50 ൽ അധികം ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞതിന് പിന്നാലെ അഭിനയ രംഗത്ത് നിന്ന് മാറിയെങ്കിലും നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് കവിരാജ്.

അച്ഛൻ സുബ്രഹ്മണ്യ ആചാരിയുടെ സ്റ്റീൽ പത്ര വില്പന, സ്വർണ പണിയൊക്കെ നഷ്ടത്തിലാവുകയും തുടർന്ന് പിതാവിന് കാൻസർ ബാധിച്ച് മരിച്ചത് കുടുംബത്തെ കഷ്ട്ടത്തിലാക്കിയെന്നും പിന്നീട് പത്താം ക്ലാസ്സ്‌ മുതൽ സ്വർണപ്പണി താൻ ചെയ്യാൻ തുടങ്ങിയെന്നും താരം പറയുന്നു. ജോലിയിലുള്ള കഷ്ടപ്പാട് കാരണം പഠിത്തം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ലെന്നും പിന്നീട് കോടമ്പക്കത്തേക്ക് നാട് വിട്ടെന്നും കവിരാജ് പറയുന്നു.

അവിടെ വെച്ച് പഴയകാല സുഹൃത്തിന് ഒപ്പം ഹൈദരാബാദിലെ നൃത്ത പഠന കേന്ദ്രത്തിൽ എത്തിയെന്നും. നൃത്തം പഠിക്കുന്നതിന് ഒപ്പം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം ലഭിച്ചെന്നും താരം പറയുന്നു. ആദ്യം ലഭിച്ച ചെറിയ രൂപ പോലും വീട്ടിലേക്ക് അയച്ചു കൊടുത്തെന്നും ഭർത്താവ് മരിച്ചതിനാൽ സഹോദരിയുടെ കുടുംബത്തെ നോക്കാനുള്ള ഉത്തരവാദിത്തവും തന്നിൽ വന്ന് ചേർന്നെന്നും കവിരാജ് കൂട്ടിച്ചേർത്തു.

കുഞ്ഞിക്കൂനൻ, കല്യാണ രാമൻ തുടങ്ങി നിരവധി സിനിമകളിൽ തനിക്ക് അവസരം ലഭിച്ചെന്നും സിനിമയിൽ നിന്നും സീരിയലിൽ ചേക്കേറിയ തനിക്ക് വില്ലനായും നായകനായും അവസരം ലഭിച്ചെന്നും കവിരാജ് പറയുന്നു. അഭിനയത്തിൽ സജീവമായ സമയത്ത് അമ്മയുടെ മരണം തന്നെ തകർത്തു കളഞ്ഞെന്നും ആത്മീയതയിലേക്ക് ആ സമയത്ത് കൂടുതൽ അടുത്തെന്നും മന്ത്രങ്ങളും വേദങ്ങളും പഠിക്കാൻ തുടങ്ങി. എന്നാൽ പെട്ടന്ന് ആത്മീയതയിലേക്ക് അടുത്തത് ഭാര്യക്ക് ആശങ്കയുണ്ടാക്കിയെന്നും വീട്ടുകാർ ഭാര്യയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയത് ഒറ്റപ്പെടൽ ഉണ്ടാക്കിയെന്നും കവിരാജ് പറയുന്നു. പിന്നീട് ഹിമാലയത്തിലേക്ക് യാത്ര നടത്തിയ തനിക്ക് പുതിയ ജന്മം എടുക്കാമെന്ന തോന്നൽ ഉണ്ടായെന്നും തിരിച്ചെത്തി ഭാര്യയെ വിളിച്ചെന്നും താരം പറയുന്നു. പിന്നീട് ക്ഷേത്ര പൂജകൾ സപ്താഹങ്ങൾ എന്നിവയിൽ സജീവമായ ശേഷം മള്ളിയൂർ ശങ്കരൻ നമ്പൂതിരി നൽകിയ ഭാഗവതം അമൂല്യ സമ്മാനമായി കാണുന്നെനും കവിരാജ് പറയുന്നു