നിലപാട് മാറ്റി കർണാടക ; അതിർത്തി തുറക്കില്ല ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

കാസര്‍കോട്: കർണാടക കാസർഗോഡ് അതിർത്തി തുറക്കണമെന്ന സുപ്രീം കോടതി നിർദേശം തള്ളി കർണാടക സർക്കാർ. രാവിലെ നിബന്ധനകളോടെ അതിർത്തി തുറക്കുമെന്ന് പറഞ്ഞെങ്കിലും പിനീട് നിലപാട് മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കർണാടക സർക്കാർ.

കടുത്ത നിയന്ത്രണങ്ങളോടെ അതിർത്തി തുറക്കുമെന്നും ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ ആളുകളെ കടത്തി വിടുള്ളൂ എന്നും കർണാടക സർക്കാർ രാവിലെ പറഞ്ഞിരുന്നു എന്നാൽ അതിർത്തി തുറക്കില്ല എന്ന പഴയ നിലപാട് വീണ്ടും സ്വീകരിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകി വിധി വരും വരെ ഇപ്പോഴുള്ള സ്ഥിതി തുടരുമെന്ന് കർണാടക സർക്കാർ.