നിവർ ചുഴലിക്കാറ്റ് തീരം തൊട്ടു, വൻ നാശനഷ്ടം, രണ്ട് മരണം

ചെന്നൈ: നിവർ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. രാത്രി പതിനൊന്ന് മണിയോടെ കോട്ടകുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കടലൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. പുതുച്ചേരിയിലും ചെന്നൈയിലും അതിശക്തമായ മഴ തുടരുകയാണ്. ഇതുവരെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

നിവർ ചുഴലിക്കാറ്റിന്റെ തീവ്രത ഏതാനും മണിക്കൂറുകൾക്കകം കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമായതിനാൽ പ്രളയ ഭീതിയിലാണ് ചെന്നൈ നഗരം.