നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി,സത്യം ജയിക്കും ; ഫേസ്‌ബുക്ക് കുറിപ്പുമായി വിജയ് ബാബു

പുതുമുഖ നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പുമായി വിജയ് ബാബു. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന ചിത്രത്തിനൊപ്പം എന്ത് വന്നാലും പ്രകോപിതനാകില്ലെന്നും ബഹുമാനാപെട്ട കോടതിയുടെ നിർദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന കുറിപ്പും വിജയ് ബാബു പങ്കുവെച്ചു.

അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അവസാനം സത്യം ജയിക്കുമെന്നും അതിനായി ദൈവം അനുഗ്രഹിക്കട്ടെ എന്നും വിജയ് ബാബു പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നലെയാണ് വിജയ് ബാബുവിന്റെ പ്രതികരണം.

അതേസമയം പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിച്ച ഫോൺ സംഭാഷണം പുറത്ത് വന്നു. പരാതിക്കരിയുടെ ബന്ധുവായ യുവതി മുഖാന്തിരം വിജയ് ബാബു ഒത്ത് തീർപ്പിന് ശ്രമിച്ച ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. പുറത്തറിഞ്ഞാൽ മാധ്യമങ്ങൾ ആഘോഷിക്കുമെന്നും അത് രണ്ട് പേരെയും ബധിക്കുമെന്നും ഫോൺ സംഭഷത്തിനിടയിൽ വിജയ് ബാബു പറയുന്നു. എഡിറ്റ് ചെയ്ത ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.