നിശാ പാർട്ടികൾക്കുപയോഗിക്കുന്ന മാരക മയക്കുമരുന്നുമായി മലപ്പുറത്ത് യുവതിയും യുവാക്കളും അറസ്റ്റിൽ

മലപ്പുറം : കർണാടക അതിർത്തിയിൽ എക്സൈസ് നടത്തിയ റൈഡിൽ മാരക മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ പിജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശി യദു (25), പൂന്തുറ സ്വദേശി ശ്രുതി (25), കോഴിക്കോട് സ്വദേശി നൗഷാദ് (40) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപയുടെ മയക്ക് മരുന്നുകൾ ഇവരിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. നിശാ പാർട്ടികളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.

  മയക്ക് മരുന്ന് നൽകി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; പ്രതികളായ മലപ്പുറം സ്വദേശികൾ റിമാൻഡിൽ

Latest news
POPPULAR NEWS