നിസാമുദീനിലെ പള്ളിയിൽ നിന്നും ക്വറന്റൈനിലക്ക് മാറ്റുന്നതിനിടെ ബസിൽ നിന്ന് റോഡിലേക്ക് തുപ്പി മുസ്ലിം പുരോഹിതന്മാർ

ഡൽഹി: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതാ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 21 ദിവസത്തേക്ക് ലോക്ക്ഡൌൺ പ്രഖ്യാപനവും രാജ്യമൊട്ടാകെ നടത്തിയിട്ടുണ്ട്. നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയിൽ സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് അവിടുള്ളവരെ പള്ളിയിൽ നിന്നും ബസിൽ ക്വറന്റൈനിലേക്ക് മാറ്റുന്നതിനിടയിൽ മുസ്‌ലിം പുരോഹിതന്മാർ ബസിലിരുന്ന് റോഡിലേക്ക് തുപ്പുകയുണ്ടായി.

ഇത് വീണ്ടും രോഗാണുക്കൾ മറ്റുള്ളവവരിലേക്ക് കൂടി പകരാൻ കാരണമാകാം. ഏകദേശം 1500 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് കണക്കുകൾ പറയുന്നത്. പുറത്തേക്ക് തുപ്പുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. കൂടാതെ ഇവർ തുപ്പുന്നത് സമീപത്തു നിന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടതോടെ ബസിന്റെ ജനലുകൾ അടച്ചിടാനും വീഡിയോയിൽ പറയുന്നുണ്ട്.

Also Read  കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി