നിസാമുദീനിൽ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത് 16500 പേരെന്ന് റിപ്പോർട്ട്

ഡൽഹി: ഡൽഹി മതസമ്മേളനത്തിൽ പങ്കെടുക്കാനായി ജമാ അത്തെ ആസ്ഥാനത്തു 16500 പേർ എത്തിയതായി റിപ്പോർട്ട്‌. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കേന്ദ്രസർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മാർച്ച്‌ 13 മുതൽ 24 വരെ തബ്ലീഗ് ജമാ അത്തെ ആസ്ഥാനത്തു ഇത്രത്തോളം ആളുകൾ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലർക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ഡൽഹി പോലീസ് നടത്തിയ അന്വഷണത്തിനു ഒടുവിലാണ് ഇത്രത്തോളം ആളുകൾ പങ്കെടുത്തതായി കണ്ടെത്തിയത്. പങ്കെടുത്തവരിൽ 15000 ത്തോളം ആളുകളെ കണ്ടെത്താനായിട്ടുണ്ട്.

ഇവരുമായി ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും അധികൃതർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനം ഉണ്ടോയെന്നു ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ വിവരങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോർട്ടും സർക്കാരിന് നൽകിയിട്ടുണ്ട്.