നിസാമുദ്ധീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ വൈറസ് സ്ഥിതീകരിച്ചത് വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ഹർജി: മാധ്യമ സ്വാതന്ത്രത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ വർഗീയ വൽക്കരിക്കാൻ ശ്രമിച്ചുകൊണ്ട് വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വർഗ്ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ജമാ അത്തെ ഉലമ ഐ ഹിന്ദ് സുപ്രീം കോടതിക്കു മുൻപാകെ ഹർജി സമർപ്പിച്ചത്. തുടർന്ന് സുപ്രീംകോടതിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.