നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു

കോഴിക്കോട് : നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. വാണിമേൽ കരുകുളം സ്വദേശി പ്രദീപിൻറെ മകൻ ലിയാൻ (2) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ വട്ടോളി സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

പ്രദീപും,ഭാര്യയും,കുഞ്ഞും താമരശ്ശേരിയിലെ ഭാര്യ വീട്ടിൽ നിന്നും വാണിമേൽ കരുകുളത്തെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരും വഴിയാണ് അപകടം സംഭവിച്ചത്. ഇവർക്ക് പുറമെ ഭാര്യയുടെ മതവും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു.

  യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ലിയാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിന് സമീപത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. പ്രദീപിന്റെ ഭാര്യയുടെ കയ്യിലിരുന്ന കുഞ്ഞ് ഓട്ടോയ്ക്ക് അടിയിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് മറിഞ്ഞ് കിടന്ന ഓട്ടോയിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Latest news
POPPULAR NEWS