നിർബന്ധിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു ; പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം : പ്രണയം നടിച്ച് പതിനാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം സ്വദേശി നന്ദു എന്ന് വിളിക്കുന്ന അബി സുരേഷ് (21) ആണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയമാണെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് നിർബന്ധിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടി പ്രതിക്കൊപ്പം ബൈക്കിൽ പലയിടങ്ങളിലും സഞ്ചരിച്ചത്.

  പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS