നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചാൽ പത്ത് വർഷം വരെ തടവ് ; കരട്ബില്ല് തയ്യാറാക്കി കർണാടക സർക്കാർ

ബംഗളൂരു : കർണാടകയിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ നൽകാൻ സർക്കാർ നീക്കം. നിർദിഷ്ട നിയമത്തിന്റെ കരടുബില്ലിലാണ് പുതിയ നിര്ദേശമുള്ളത്. മതപരിവർത്തനത്തിനെതിരെ പരാതി ഉയർന്നാൽ മതം മാറ്റം സ്വമേധയ ആണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റം ആരോപിക്കുന്നവർക്കായിരിക്കും മതപരിവർത്തനം തെളിയിക്കാനായില്ലെങ്കിൽ മതം മാറിയവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കരടിൽ പറയുന്നു.

  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നൽകിയോ, തെറ്റിദ്ധരിപ്പിച്ചോ, മറ്റെന്തെങ്കിലും സ്വാധീനം ഉപയോഗിച്ചോ, ബലം പ്രയോഗിച്ചോ, വഞ്ചനയിലൂടെയോ, വിവാഹത്തിന് വേണ്ടിയോ ഉള്ള മതം മാറ്റം തടയാൻ ലക്ഷ്യമിട്ടുകൊണ്ടാണ് കർണാടക സർക്കാർ കരട്ബില്ല് തയാറാക്കിയത്. അതേസമയം ബിജെപിയുടെ ഈ നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.

Latest news
POPPULAR NEWS