നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ ചെരുപ്പൂരിയടിക്കാൻ വനിതാ അഭിഭാഷകയുടെ ശ്രമം

ഡൽഹി: നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ചെരുപ്പൂരിയടിക്കാൻ ശ്രമവുമായി വനിതാ അഭിഭാഷക. കേസിലെ അവസാന ഹർജിയും തള്ളിയപ്പോൾ പുറത്തിറങ്ങിയ എ പി സിംഗിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കുറ്റവാളികളെയും സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തുന്നവരെയും സഹായിക്കാനുള്ള ശ്രമമാണ് എ പി സിംഗ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റ ശ്രമം നടത്തിയത്. സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും പീഡനങ്ങളും നടത്തുന്നവരെ സഹായിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരെ കോടതിയ്ക്ക് ഉള്ളിൽ കയറാൻപോലും അനുവദിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചത്.

തുടർന്ന് മറ്റുള്ള അഭിഭാഷകർ ചേർന്നു ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. കേസിലെ പ്രതികളായ നാലുപേരെയും ഇന്ന് പുലർച്ചെ 5: 30 തീഹാർ ജയിലിൽ തൂക്കിലേറ്റി. തുടർന്ന് ജയിലിൽ അധികൃതർ ഔദ്യോഗികമായി മരണവിവരം പുറത്തുവിട്ടു. ചട്ടപ്രകാരം തൂക്കിലേറ്റിയ ശേഷം നാല് പേരുടെയും മൃതദേഹം അരമണിക്കൂർ തൂക്കുകയറിൽ തന്നെ കിടന്നു. ശേഷം ഡോക്ടർ മരണം സ്ഥിതീകരിച്ചു. മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി പ്രതികളുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡൽഹി ദീൻ ദയാൽ ഉപാദ്യായ ഹോസ്പിറ്റലിൽ വെച്ച് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തും

  ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തരികയാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി ഡോ.കഫീൽ ഖാൻ

Latest news
POPPULAR NEWS