Advertisements

നീതിപീഠമായ സുപ്രീംകോടതിയെയും സംഘിയാക്കി ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രം

പൗരത്വ ഭേദഗതി നിയമത്തിനു എതിരെയുള്ള ഹർജിയിൽ സുപ്രീംകോടതി നിലപാടിനെതിരെയാണ് ജമാ അത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം എഴുതിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിച്ചപ്പോൾ ഹർജിയെ അനുകൂലിച്ചുകൊണ്ട് കോടതി സ്റ്റേ അനുവദിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കൊണ്ടാണ് സുപ്രീംകോടതി നടപടിക്കെതിരെ മാധ്യമത്തിന്റെ മുഖപ്രസംഗത്തിൽ എഴുതിയിരിക്കുന്നത്.

Advertisements

സ്വാതന്ത്ര്യം കോടതി നടപടികളിലൂടെ കിട്ടിയതല്ല എന്ന ഹെഡിങ് കൂടിയാണ് മുഖപ്രസംഗം തുടങ്ങുന്നത്. കുറുപ്പിന്റെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്… ദുഃഖകരം എന്ന് പറയട്ടെ, ജനകീയ ഉത്കണ്ഠകളെയോ നാട്ടിലെ യാഥാർത്ഥ്യങ്ങളെ മനസ്സിലാകുന്ന തരത്തിലല്ല മറിച്ച് ഒരു സാധാരണ കേസിനോട് സ്വീകരിക്കുന്ന ചട്ടപ്പടി രീതിയിലാണ് സുപ്രീംകോടതി അത് പരിഗണിച്ചതെന്ന് കുറിപ്പിൽ എഴുതുന്നു. സി എ എ സ്റ്റേ ചെയ്യുന്നതിനുവേണ്ടിയോ അത് നടപ്പിലാക്കുന്നത് നീട്ടിവെക്കാനോ കോടതി തയ്യാറായിട്ടില്ലെന്നും പറയുന്നു.

ബാബറി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി മാത്രം മതി നീതിപീഠം ഏത് ബോധ കടയിലാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമെന്നും മാധ്യമത്തിന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്ത മാധ്യമം പത്രമാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്.

Advertisements

- Advertisement -
Latest news
POPPULAR NEWS