നീയൊക്കെ ഇന്റർനെറ്റിൽ തിരഞ്ഞതും, തേടിയതും, അലഞ്ഞതും കുത്ത്/കളി വീഡിയോകൾക്ക് വേണ്ടിയോ, സെ-ക്സ്ചാറ്റിന് വേണ്ടിയോ ആണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ജോമോള്‍ ജോസഫ്‌

കൊറോണ ഭീതി മൂലം സംസ്ഥാനത്തു ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകരെ കളിയാക്കിയും ട്രോളിയും വിമർശിച്ചും പലരും രംഗത്ത് വരുന്നുണ്ട്. ഇവർക്ക് മറുപടിയുമായി മോഡലിസ്റ്റായ ജോമോൾ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഇതുപോലെയുള്ളവന്റെ ഒക്കെ കുഴപ്പമെന്തെന്നാൽ ഇന്റർനെറ്റ്‌ എന്ന് പറയുന്നത് കു-ത്ത് വീഡിയോ മാത്രം കാണാനുള്ള ഒന്നാണെന്ന്. നീയൊക്കെ ഇന്റർനെറ്റിൽ തേടിയതും അലഞ്ഞതുമെല്ലാം കുത്തു വീഡിയോ കാണാനും സെ-ക്‌സ് ചാറ്റ് ചെയ്യനുമാണ്. എന്നാൽ ഇതുമാത്രമല്ല ഇന്റർനെറ്റ്‌. മറ്റു പലതുമുണ്ട് അതിലെന്ന് പറഞ്ഞുകൊണ്ട് ഓൺലൈൻ ക്ലാസ്സ്‌ എടുത്ത ടീച്ചറെ വിമർശിച്ചവർക്ക് മറുപടിയുമായി ജോമോൾ ജോസഫ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ജോമോൾ ജോസെഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

എവിടേയും കേറി വെരകാതെടാ നാറികളേ, ഈ ടീച്ചർമാർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയാണ്, കുട്ടികൾ പഠിക്കാനായാണ് ഈ ടീച്ചർമാരുടെ ക്ലാസ്സുകൾ യൂട്യൂബിൽ കാണുന്നത്. ആ യൂട്യൂബ് വീഡിയോ ക്ലാസ്സുകൾക്കടിയിലെ കമന്റ് ബോക്സ്, കുട്ടികൾക്ക് സംശയം ചോദിക്കാനാണ്. അല്ലാതെ നിനക്കൊക്കെ കളിചോദിക്കാനും ആക്ഷേപിക്കാനുമല്ല. നിന്റെയൊക്കെ കുഴപ്പം എന്താന്നറിയാവോ?
ഇന്റർനെറ്റെന്നാൽ കു-ത്ത് വീഡിയോ കാണാനുള്ളതെന്ന് മാത്രം കരുതിയാണ് നീയൊക്കെ ഇന്റർനെറ്റിലേക്ക് വന്നത്. നീയൊക്കെ ഇന്റർനെറ്റിൽ തിരഞ്ഞതും, തേടിയതും, അലഞ്ഞതും കു-ത്ത്/കളി വീഡിയോകൾക്ക് വേണ്ടിയോ, സെ-ക്സ്ചാറ്റിന് വേണ്ടിയോ ആണ്.

ഇന്റർനെറ്റിലെ കുത്ത് വീഡിയോകളിൽ നീയൊക്കെ തേടിയത് ഇൻസെ-ക്ട് വീഡിയോകളാണ്, ആ വീഡോകളിൽ ടീച്ചർ, അമ്മ, പെങ്ങൾ, ആന്റി തുടങ്ങിയ ഇൻസെ-ക്ട്/സെഡ്യൂസിങ് ക്യാറ്റഗറിയിലായിരിക്കാം തലകുത്തി മറിഞ്ഞത്. ആ നിന്നെയൊക്കെ നിന്റെ അമ്മയോ പെങ്ങളോ ഒക്കെ വീഡിയോകോൾ ചെയ്താൽ പോലും നിനക്കൊക്കെ അവരാടും ഇൻസെ-ക്ട്/സെഡ്യൂസിങ് ടൈപ്പ് ചിന്തകളേ വരൂ. അവരുടെ വീഡിയോക്കടിയിലും നീയൊക്കെ കളിചോദിച്ചേ ചെല്ലൂ. കാരണം ഇന്റർനെറ്റ് എന്നാൽ കു-ത്ത് കാണാനും കളികാണാനും ചോദിക്കാനുമുള്ള ഇടം മാത്രമെന്നാണ് നീയൊക്കെ കരുതിയിരിക്കുന്നതും അതിന് മാത്രമായാണ് നീയൊക്കെ ഇന്റർനെറ്റിൽ കേറുന്നതും.

  നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് ആർ.എസ്.എസ് , മേപ്പടിയാൻ പച്ചയ്ക്ക് വർഗീയത പറയുന്ന ചിത്രമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ്

എന്നാൽ ഇന്റർനെറ്റ് മറ്റുപലതും കൂടിയാണ് എന്ന് നിങ്ങൾ അറിയണം. മറ്റു പലതിലുംപെട്ട ഒരു സംഭവമാണ് നിങ്ങളിന്നലെ കണ്ട ഓൺലൈൻ ക്ലാസ്സുകൾ. ആ വീഡിയോ കുട്ടികൾക്ക് പഠിക്കാനായാണ്, അതൊരു ക്ലാസ്സ് റൂമാണ്. നിങ്ങൾ കണ്ടുശീലിച്ച, നിങ്ങൾ ആഗ്രഹിക്കുന്ന ക്ലാസ്സ് റൂമല്ല ഇത്, കുട്ടികൾക്ക് അറിവ് പകരാൻ, വിവരം ലഭിക്കാൻ വേണ്ടിയുള്ള ക്ലാസ്സ് മുറികൾ. നിനക്കൊക്കെ അറിയാനും അനുഭവിക്കാനും കഴിയാതിരുന്ന അറിവിടങ്ങളുടെ ഇന്റർനെറ്റ് ലോകം. ആ വീഡിയോകളുടെ കമന്റ് ബോക്സിലും അദ്ധ്യാപക-വിദ്യാർത്ഥി സംവാദം നടക്കട്ടെ, അല്ലാതെ നിന്റെയൊക്കെ ലിം-ഗം കൊണ്ട് ചിന്തിക്കുന്നത് ശർദ്ദിച്ച് വെക്കാനും, ലിം-ഗത്തിൽ നിന്നും വരുന്നത് തുടച്ചുവെക്കാനുമുള്ള ഇടമായി അവിടം മാറ്റരുത്. ആ ലോകം അറിവ് തേടുന്നവർക്കായാണ്, നിന്നെപ്പോലുള്ള ഞരമ്പുരോഗികൾക്കല്ല.. പ്ലീസ്, ആ കുട്ടികളെ ശല്യപ്പെടുത്തല്ലേ..

Latest news
POPPULAR NEWS