മുംബൈ : ബോളിവുഡ് താരം ശില്പ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അശ്ലീല ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി ബിസിനസുകൾ നടത്തുന്ന രാജ് കുന്ദ്ര നേരത്തെ ഐപിൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായിരുന്നു. ബോളിവുഡ് സിനിമാ മേഖലയിലും ക്രിക്കറ്റ് മേഖലയിലും ബിസിനസ് മേഖലയിലും രാജ് കുന്ദ്ര പ്രശസ്തനായിരുന്നു. കൂടാതെ ഇവരുമായൊക്കെ അടുത്ത ബന്ധവും രാജ് കുന്ദ്രയ്ക്കുണ്ടായിരുന്നു.
ശില്പ ഷെട്ടിയുടെ ഭർത്താവ് എന്ന നിലയ്ക്കും രാജ് കുന്ദ്ര പ്രശസ്തനായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ അമരത്തിരിക്കുമ്പോഴാണ് വാതുവെപ്പ് വിവാദം ഉണ്ടാകുന്നത്. അതോടെ ബിസിനസുകാരനായ രാജ്കുന്ദ്രയ്ക്ക് വലിയ രീതിയിലുള്ള ക്ഷീണം സംഭവിച്ചു. തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ അമരത്ത് നിന്നും താഴെ ഇറങ്ങിയ കുന്ദ്ര അശ്ലീല വീഡിയോ നിർമാണ രംഗത്തേക്ക് തിരിയുകയായിരുന്നു. ബോളിവുഡ് സിനിമയിലേക്ക് അവസരം നൽകാൻ പുതുമുഖങ്ങളോട് നഗ്ന്ന ദൃശ്യങ്ങൾ നൽകാൻ ആവിശ്യട്ടിരുന്നതായും ബോളിവുഡ് നായികമാരായ ചിലർ വെളിപ്പെടുത്തി.
ലക്ഷങ്ങൾ മുടക്കി ഫ്ലാറ്റ് വാടകയ്ക്കെടുത്താണ് അശ്ലീല വീഡിയോകൾ കുന്ദ്ര നിർമ്മിച്ചിരുന്നത്. ശില്പ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിന്റെ മറവിൽ പോലീസ് അടക്കമുള്ളവരുടെ കണ്ണ് വെട്ടിച്ചാണ് ഇയാൾ അശ്ലീല വീഡിയോകൾ നിർമ്മിച്ചത്. ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് നിരവധി പെൺകുട്ടികളെയാണ് ഇയാൾ താമസിപ്പിച്ചിരുന്നത്. ഷൂട്ട് ചെയ്യുന്ന വീഡിയോ ആപ്ലികേഷൻ ഉപയോഗിച്ചാണ് പ്രചരിപ്പിച്ചിരുന്നത് ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് രാജ് കുന്ദ്ര ഇതുവഴി വരുമാനമായി നേടിയിരുന്നത്.
ശില്പ ഷെട്ടിയുടെ അറിവോടെയാണോ ഭർത്താവ് അശ്ലീല ദൃശ്യം നിർമ്മിച്ചിരുന്നത് എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇതുവരെ ശില്പ ഷെട്ടിക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം. അതേസമയം രാജ് കുന്ദ്രയുടെ അകൗണ്ടിൽ നിന്നും പണം മറ്റൊരു അകൗണ്ടിലേക്ക് മാറ്റിയിരുന്നു പോലീസ് ഇതും അന്വേഷിച്ച് വരികയാണ്.