Wednesday, December 6, 2023
-Advertisements-
ENTERTAINMENTനീ ഇപ്പോഴും കൂടെ ഉണ്ട് ചീരു ; ഭർത്താവിന്റെ ഓർമ്മയിൽ നിറവയറുമായി മേഘ്ന രാജ്

നീ ഇപ്പോഴും കൂടെ ഉണ്ട് ചീരു ; ഭർത്താവിന്റെ ഓർമ്മയിൽ നിറവയറുമായി മേഘ്ന രാജ്

chanakya news
-Advertisements-

പ്രിയപ്പെട്ടവന്റെ ഓർമകളുമായി വേദനയുടെ കഴിയുമ്പഴും തങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത അഭിനേത്രിയും അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയുമായ മേഘ്‌ന രാജ്. ഹൃദയസ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്‌ന 4 മാസം ഗർഭിണിയായിരുന്നു. ഇപ്പോൾ മേഘ്‌നയുടെ സീമന്ത ചടങ്ങുകളുടെ ഫോട്ടോസും, വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

-Advertisements-

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളോടുമൊപ്പം ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ടും വേദിയിൽ ഉണ്ടായിരുന്നു. ‘എനിക്ക് വളരെ പ്രിയപ്പെട്ട രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും’- മേഘ്‌ന. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളോടൊപ്പം ഇങ്ങനെയൊരു വൈകാരികമായ പോസ്റ്റും താരം പങ്കുവച്ചിരുന്നു.

-Advertisements-