നൂറ്റി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് അഫ്ഘാനിസ്ഥാൻ,വെടിയുതിർത്തത് താലിബാൻ ; നിരവധിപേർ കൊല്ലപ്പെട്ടു

കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുത്തെങ്കിലും അഫ്ഘാനിസ്താന്റെ നൂറ്റി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് അഫ്ഘാനിസ്ഥാൻ ജനങ്ങൾ. അതേസമയം അഫ്ഘാനിസ്ഥാൻ പൗരന്മാരുടെ സ്വാതന്ത്ര്യദിന റാലിക്കെതിരെ താലിബാൻ ഭീകരർ വെടിയുതിർത്തു. വെടിവെപ്പിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  കൊറോണ ബാധിച്ച് യുഎസിൽ രണ്ട് മലയാളികൾ മരിച്ചു

നേരത്തെ ബ്രിട്ടീഷ് അധീനതയിലായിരുന്ന അഫ്ഘാനിസ്ഥാൻ 1919 ൽ സ്വാതന്ത്ര്യം നേടിയിരുന്നു. സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കൽ ആഘോഷമാക്കി തെരുവിലിറങ്ങിയ അഫ്ഘാൻ പൗരന്മാർക്കെതിരെ താലിബാൻ വെടിയുതിർക്കുകയായിരുന്നു.

Latest news
POPPULAR NEWS