നൃത്തം ചെയ്തതും ചുംബിച്ചതും, മനസ്സിൽ മായാതെ നിൽക്കുന്ന ദിവസം ; മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്

മറഡോണയെ ഓർത്ത് മിനിസ്ക്രീൻ അവതാരിക രഞ്ജിനി ഹരിദാസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. കണ്ണൂരിൽ മറഡോണ വന്നപ്പോൾ ആ പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും. അത് വലിയ ബഹുമതിയായി കാണുന്നെന്നും രഞ്ജിനി പറയുന്നു.

Also Read  ഇറച്ചിക്കടയുടെ മറവിൽ മിനിയും സുഹൃത്തും നടത്തിയ ബിസിനസ്സ് കയ്യോടെ പിടിച്ച് പോലീസ്

ജീവിതത്തിലെ മനസ്സിൽ മായാതെ നിൽക്കുന്ന ദിവസവും അതാണെന്ന് രഞ്ജിനി പറയുന്നു. അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ തന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും അദ്ദേഹം ചുംബിച്ചതും ഓർമ്മയിൽ വന്നെന്നും. വല്ലാത്തൊരു നഷ്ടബോധം തോന്നുന്നതായും രഞ്ജിനി ഹരിദാസ് കുറിച്ചു.