നേപ്പാളിൽ നിന്നും 22 യാത്രക്കാരുമായി കാണാതായ വിമാനം തകർന്ന നിലയിൽ ; യാത്രക്കാരെ കുറിച്ച് വിവരമില്ല

കഠ്മണ്ഡു : നേപ്പാളിൽ കാണാതായ ആഭ്യന്ത സർവ്വീസ് നടത്തുന്ന വിമാനം തകർന്ന നിലയിൽ കണ്ടെത്തി. നേപ്പാൾ സൈന്യമാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 22 പേരുമായി പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വീമാനമാണ് കാണാതായത്. തുടർന്ന് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നേപ്പാൾ സൈന്യം നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ വിമാനം തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം വീമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ച് വിവരമില്ല. മസ്താങ് ജില്ലയിലെ ലറിക്കൊട്ടയിലെ പർവത മേഖലയിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ യാത്ര ആരംഭിച്ച വിമാനം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. നാല് ഇന്ത്യക്കാരും,രണ്ട് ജർമ്മൻ പൗരന്മാരും ഉൾപ്പടെ 22 പേരാണ് വീമാനത്തിലുണ്ടയിരുന്നത്. ഇന്ത്യക്കാരായ നാല് പേരും മുംബൈ സ്വദേശികളാണെന്നാണ് വിവരം.

  നേപ്പാളിൽ നിന്നും 22 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാതായി

വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഫോൺ ട്രേസ് ചെയ്താണ് വിമാനം തകർന്ന് വീണ സ്ഥലം കണ്ടെത്തിയത്. വിമാനം കണാതായതിന് പിന്നാലെ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Latest news
POPPULAR NEWS