ഡൽഹി: നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ മലയാളികളായ എട്ടു പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും മൃതദേഹങ്ങൾ എത്രയും വേഗം തന്നെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ നേപ്പാൾ പോലീസുമായി ഇന്ത്യൻ എംബസിയുമായി ആശയ വിനിമയം നടത്തി വരികയാണെന്നും, നേപ്പാളിലെ ഇന്ത്യൻ എംബസി എല്ലാ കാര്യത്തിലും വേണ്ടരീതിയിൽ ഉള്ള മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വി മുരളീധരനെ അറിയിച്ചു.
രണ്ടു കുടുംബങ്ങളും ദുഃഖത്തിൽ ഹൃദയംകൊണ്ട് പങ്കുചേരുന്നു എന്നും വി മുരളീധരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വാദേശികളായ പ്രവീൺ കുമാർ നായർ (39), അദ്ദേഹത്തിന്റെ ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (8), അഭി നായർ (7), കൂടാതെ കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് കുമാർ (39), ഭാര്യ ഇന്ദു രഞ്ജിത്ത് (34), മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവർക്കാണ് നേപ്പാളിൽ വെച്ച് ദാരുണാന്ത്യം സംഭവിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി വേറെ മുറിയിൽ ആയിരുന്നതിനാൽ രക്ഷപെട്ടു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ വേണ്ടി കാര്യങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും ചെയ്തിട്ടുണ്ട്.
നേപ്പാളിലെ റിസോർട്ടിൽ വിനോദയാത്രയ്ക്കു പോയ എട്ടുമലയാളികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി…
V Muraleedharan द्वारा इस दिन पोस्ट की गई मंगलवार, 21 जनवरी 2020