നേപ്പാൾ അതിർത്തിയിൽ കർശന സുരക്ഷയ്ക്കൊരുങ്ങി ഇന്ത്യ, സശസ്ത്ര സീമാബലി ഇനി അതിർത്തി സംരക്ഷിക്കും

ഡെറാഡൂൺ: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ പുതിയ മാപ്പിൽ ഉൾപ്പെടുത്തിയതിനു ശേഷം നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ സുരക്ഷ കർശനമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി കാലാപാനി മുതൽ ധ്രാചൂല മേഖലവരെയുള്ള തർക്കം നിലനിന്നിരുന്ന ഭാഗത്താണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. അതിർത്തി രക്ഷാസേനയ്ക്ക് പിന്നാലെ സശസ്ത്ര സീമാബലിനേയും പ്രദേശത്തു സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. ഇനി മുതൽ കാലാപാനി ലിംപിയാദുര വരെയുള്ള ഉത്തരാഖണ്ഡിന്റെ പ്രദേശങ്ങളിൽ ശക്തമായ സൈനിക സുരക്ഷ ഉണ്ടായിരിക്കും. സൈനികരുടെ എണ്ണം കുറവുളള മേഖലകളിൽ അർദ്ധസൈനികരെ വിന്യസിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

ചൈനയ്ക്ക് പിന്നാലെ ഇന്ത്യൻ ഭൂപ്രദേശം നേപ്പാളിന്റെ മാപ്പിൽ ഉപ്പെടുത്തിയ സംഭവം വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യ നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്‌തമാക്കിയത്. പാക് അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ളപോലെ പെട്രോളിംഗ് സംവിധാനം നേപ്പാൾ അതിർത്തിയിലും നഫാപ്പാക്കുമെന്ന് എസ് എസ് ബി ചുമതലയുള്ള സന്തോഷ്‌ നേഗി അറിയിച്ചു. സംഭവത്തിൽ ഇന്ത്യയുമായി ഇന്ത്യയുമായി ചർച്ച നടത്താനായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ല. നേപ്പാൾ അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ളതിനു സമാനമായ സുരക്ഷ ഒരുക്കാനാണ് സർക്കാർ തീരുമാനം.

  100 ഇന്ത്യക്കാരുമായി വന്ന ഡച്ചു വിമാനം തിരിച്ചയച്ചു കേന്ദ്രസർക്കാർ

Latest news
POPPULAR NEWS