നേരത്തെ ഉണ്ടായിരുന്ന പ്രണയ ബന്ധങ്ങൾ തകർന്നത് അവർക്ക് എന്നിൽ വിശ്വാസമില്ലാത്തതിനാലാണ് ; തുറന്ന് പറഞ്ഞ് നയൻതാര

മലയാള സിനിമയിൽ നിന്നും പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം തന്നെ കീഴടക്കിയ താര റാണിയാണ് നയൻ‌താര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി വന്ന നയൻ‌താര ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്. നിരവധി സിനിമകളിൽ അഭിനയിച്ച നയൻസ് ഗ്ലാമർ റോളുകളിൽ നിന്നും പിന്നീട് കഥാമൂല്യം ഉള്ള സ്ട്രോങ്ങ്‌ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു. താര മൂല്യം കൂടുന്നത് അനുസരിച്ച് ഒപ്പം ഒരുപാട് വിവാദങ്ങളും വിമർശങ്ങളും നയൻതാരയെ തേടി വന്നിരുന്നു.

സിനിമയിൽ സജീവമായ താരം തന്റെ പ്രണയബന്ധങ്ങൾ ഓരോന്നും നഷ്ടപെട്ട കാര്യം ഇപ്പോൾ തുറന്ന് പറയുകയാണ്. വിശ്വാസമുള്ള സ്ഥലത്തെ പ്രണയം മുന്നോട്ട് പോകു, വിശ്വാസം നഷ്ടമായാൽ പ്രണയവും ഇല്ലാതെയാകുമെന്ന് നയൻസ് പറയുന്നു. ഒറ്റക് നിൽക്കുന്നതാണ് മികച്ച തീരുമാനം ഉള്ളതുകൊണ്ടാണ് ബന്ധങ്ങൾ വേണ്ടന്ന് വെച്ചതെന്നും നയൻസ് പറയുന്നു.

സിനിമ ലോകം ഏറെ പ്രതീക്ഷിച്ച ഒരു വിവാഹമായിരുന്നു സംവിധായകനും നടനുമായ പ്രഭു ദേവയുമായുള്ള നയൻസിന്റെ വിവാഹം എന്നാൽ അത് വലിയ വിവാദങ്ങളിലേക്ക് തിരിയുകയും ആ ബന്ധം ഇടക്ക് വെച്ച് നഷ്ടപ്പെടുകയും ചെയ്തു.

തമിഴ് സിനിമയിൽ സജീവമായ സമയത്തുള്ള ചിമ്പുമായി നയൻസ് പ്രണയത്തിലായതും സിനിമ ലോകം വളരെയേറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ആ ബന്ധവും ഇടയ്ക്ക് വെച്ച് നിന്നിരുന്നു. ഇപ്പോൾ സംവിധായകനായ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പടർന്നിരിന്നു, ഇരുവരുടെയും പ്രണയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തിയെന്നും സ്ഥിതിക്കരിക്കാത്ത വാർത്തകൾ പുറത്തുവന്നിട്ടുണ്ട്