ഡൽഹി: നോക്കുവിദ്യ പാവകളിക്കാരി മൂഴിക്കൽ പങ്കജാക്ഷിയടക്കം 21 പേർക്ക് രാഷ്ട്രം പത്മപുരസ്‌കാരം സമ്മാനിച്ചു. കുറിവിലങ്ങാട് മോനിപ്പള്ളി മൂഴിക്കൽ സ്വദേശിയാണ് 84 കാരിയായ പങ്കജാക്ഷിയമ്മ. കൂടാതെ മലയാള സാമൂഹിക പ്രവർത്തകനായ സത്യനാരായണൻ മുണ്ടയൂരിനും പുരസ്കാരം ലഭിച്ചു. മൂക്കിനും മുകളിലെ ചുണ്ടിനും ഇടയിൽ വടിയിൽ കുത്തിനിർത്തിയാണ് നോക്കുവിദ്യ പാവകളിയ്ക്ക് പാവകളെ തന്റെ നിയന്ത്രണത്തിൽ നിർത്തുന്നത്.
പരമ്പരയായ മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ നോക്ക് വിദ്യ പാവകളെ അവതരിപ്പിച്ചയാണ് പങ്കജാക്ഷിയമ്മ. തന്റെ ചെറുപ്പം മുതലേ ഇതിൽ കലാവാസനയുണ്ട്. ചെറുപ്പത്തിൽ വീടുകളിൽ പോയും ഇത് അവതരിപ്പിച്ചിട്ടുണ്ട്. പങ്കജാക്ഷിയമ്മയുടെ പേരമകളായ രഞ്ജിനിയ്ക്ക് ഇതിന്റെ പാരമ്പര്യം കൈമാറിയിരിക്കുകയാണ്. പങ്കജാക്ഷിയമ്മയെ കൂടാതെ മുഹമ്മദ് ഷരീഫ്, പരിസ്ഥിതി പ്രവർത്തകയായ തുളസി ഗൗഡ, ജഗദീഷ് ജൽ അഹൂജ തുടങ്ങിയ 21 പേർക്കോളാം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്