പക്വത ഇല്ലാത്ത പ്രായത്തിൽ അവനെ സ്നേഹിച്ചു ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് കരുതി ; ആദ്യ പ്രണയത്തെ കുറിച്ച് നിത്യാമേനോൻ

ബാലതാരമായാണ് നിത്യാമേനോൻ അഭിനയ രംഗത്ത് എത്തുന്നത്.മോഹൻലാലിലിന്റെ ആകാശഗോപുരം എന്ന സിനിമയിൽ നായികയായി തിളങ്ങിയ താരം പിന്നീട് കന്നട സിനിമയിലും തന്റെ സാനിധ്യം അറിയിച്ചു. കൂടാതെ തമിഴിലും തെലുങ്കിലും നിത്യമോനോൻ തന്റെ അഭിനയ മികവ് തെളിയിച്ചു.

തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള നടിയായി മാറിയ നിത്യ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. എന്നാൽ ഇപ്പോൾ നിത്യാമേനോന്റെ ആദ്യ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിത്യാമേനോൻ തന്നെയാണ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയിൽ മുഖം കാണിക്കാൻ അവസരങ്ങൾക്കായി നടക്കുന്ന കാലത്താണ് അങ്ങനെ ഒരു പ്രണയം ഉണ്ടായതെന്നും നിത്യ പറയുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു എന്റെ പ്രണയം പക്വതയില്ലാത്ത സമയത്ത് തോന്നിയ പ്രണയം പിന്നീട് ഒരുമിച്ച് പോകാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഉപേക്ഷിച്ചു. അയാൾ ജീവിത അവസാനം വരെ കൂടെ ഉണ്ടാകുമെന്നാണ് കരുതിയത് പക്ഷെ പൊരുത്തക്കേടുകൾ മാറ്റി ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ലെന്നും നിത്യ പറയുന്നു.

നമ്മളെ മനസിലാക്കാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിലും നല്ലത് വിവാഹം ചെയ്യാതെ ഇരിക്കുന്നതാണ്. വിവാഹം കഴിക്കുന്നെങ്കിൽ നമ്മളെ നന്നായി മനസിലാക്കാൻ പറ്റുന്ന ഒരാളെ കഴിക്കണം അല്ലെങ്കിൽ പൊരുത്തക്കേടുകൾ നാളെ ബന്ധം അവസ്ഥയിലെത്തും.