പകർച്ചവ്യാധികളുടെ കാലമായതിനാൽ ജനങ്ങൾ ജാഗ്രതയോടെ സുരക്ഷിതരായി സന്തോഷത്തോടെ ഇരിക്കുക; പ്രധാനമന്ത്രി

ഡൽഹി: മഴക്കാല സമയമായതിനാൽ പകർച്ചവ്യാധികൾ പിടിപെടുന്നതിന് കൂടുതൽ സാധ്യതകളുണ്ടെന്നും ആയതിനാൽ ജനങ്ങൾ ജാഗ്രതയോടെ ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഴക്കാലമായതിനാൽ കൊതുകുകളിൽ നിന്നു അസുഖങ്ങൾ പകരുമെന്നും അതിന് കൃത്യമായ രീതിയിൽ ഉള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പും നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊതുകുകളിൽ നിന്നും മറ്റു പ്രാണികളിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനു വേണ്ടിയുള്ള മുൻകരുതൽ എടുക്കുന്നതിന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. നിലവിൽ സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. രോഗബാധയേറ്റവർക്ക് കൂടുതൽ ശ്രദ്ധ നൽകും. രാജ്യത്തെ മുഴുവൻ ജനങ്ങളും സുരക്ഷിതമായും സന്തോഷത്തോടെയും ഇരിക്കണമെന്നു പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു.