പകൽ ഓട്ടോയിൽ സഞ്ചാരം രാത്രി മോഷണം ; വനജയും സംഘവും പോലീസ് പിടിയിൽ

തിരുവനന്തപുരം : ക്ഷേത്രങ്ങളിലും സർക്കാർ ഓഫീസുകളിലും മോഷണം നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സതീഷ്,കൊച്ചുവേളി സ്വദേശി സാബു, വലിയതുറ സ്വദേശി വനജ എന്നിവരാണ് അറസ്റ്റിലായത്.

ആര്യൻകുഴി ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പകൽ സമയങ്ങളിൽ ഓട്ടോയിൽ ക്ഷേത്രങ്ങളിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് രാത്രിയിൽ എത്തി കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ്.

  കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയും വീണ്ടും ചോദ്യം ചെയ്യും

സതീഷും,സാബുവും മോഷണം നടത്തുകയും വനജയുടെ വീട്ടിലെത്തി മോഷണ വസ്തു എണ്ണി തിട്ടപ്പെടുത്തുകയുമാണ് രീതി. വനജയാണ് മോഷണ വസ്തുക്കൾ വിൽപ്പന നടത്തുന്നത്.

Latest news
POPPULAR NEWS