കൊച്ചി : ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തിയ മറ്റൊരു സംഘം കൂടി പോലീസ് പിടിയിൽ. കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ ഒരു സംഘം അറസ്റ്റിലായതിന് പിന്നാലെയാണ് യുവതിയടങ്ങുന്ന മറ്റൊരു സംഘത്തെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
പറവൂർ സ്വദേശികളായ അനില രവീന്ദ്രൻ (29), ജിഹാദ് ബഷീർ (30), ഏർലിൻ ബേബി (25), രമ്യ വിമൽ (23), ആർജിത് എയ്ഞ്ചൽ (25), അരുൺ ജോസഫ് ( 24) ഗുരുവായൂർ സ്വദേശിയായ അജ്മൽ യൂസഫ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന ഇവർ തൃക്കാക്കരയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് മയക്ക് മരുന്ന് വില്പന നടത്തി വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ രാത്രി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ മാരക മയക്ക് മരുന്നുകൾ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു.