പഞ്ചാബിൽ ആം ആദ്മിക്ക് തിരിച്ചടി, യുപിയിലും ത്രിപുരയിലും ബിജെപിക്ക് ഉജ്വല വിജയം

ന്യുഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പഞ്ചാബിൽ നടന്ന ഉപതെരെഞ്ഞുടുപ്പിൽ ആംആദ്മിക്ക് തിരിച്ചടി. സിറ്റിംഗ് സീറ്റായ സംഗരൂര് മണ്ഡലത്തിൽ ശിരോമണി അകാലിദളിന്റെ സിമ്രൻജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി സ്ഥാനാർത്ഥിയെ സിമ്രൻജിത് സിങ് പരാജയപ്പെടുത്തിയത്. മികച്ച വിജയത്തിൽ സന്തോഷമുണ്ടെന്ന് സിമ്രൻജിത് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഉത്തരപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ക്ക് ഉജ്വല വിജയം. റാംപൂർ മണ്ഡലത്തിൽ ബിജിഎപിയുടെ ഗൻശ്യാം ലോധി നാല്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രത്തിലാണ് ബിജെപി മിന്നും വിജയം നേടിയത്.

ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും ജയിച്ചു. സിപിഎം ന് ഒരു സീറ്റിലും വിജയിക്കാനായില്ല. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.