കോഴിക്കോട് : തിക്കോടി പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തുടർന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിക്ക് നേരേയാണ് കൊലപാതക ശ്രമം നടന്നത്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. യുവതിയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും യുവാവും സുഹൃത്തുക്കൾ ആയിരുന്നെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.