പഞ്ചർ ഒട്ടിക്കാൻ വരുന്ന വിദ്യാർത്ഥിനികളുടെ സ്വകര്യ ഭാഗങ്ങൾ മൊബൈലിൽ പകർത്തുന്നത് സ്ഥിരമാക്കിയ നാടൻ പാട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് പതിവാക്കിയ നടൻ പാട്ടുകലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ നാടൻപാട്ട് കലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

നാടൻപാട്ട് കലാകാരനായ രതീഷ് ചന്ദ്രൻ ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലിയും ചെയ്തിരുന്നു ഇതിനിടെയാണ് പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കാൻ വരുന്ന പെൺകുട്ടികളെ കൊണ്ട് ടയറിന് കാറ്റടിക്കാൻ ആവശ്യപ്പെടുകയും അതിനിടയിൽ ഇയാൾ മൊബൈൽ ക്യാമറ ഓൺ ചെയ്ത് പെൺകുട്ടികൾ നിൽക്കുന്നതിന്റെ താഴെയായി വച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ടയർ പഞ്ചറായതിനെ തുടർന്ന് പഞ്ചർ ഒട്ടിക്കാൻ രതീഷ് ചന്ദ്രന്റെ അടുത്തെത്തിയ പെൺകുട്ടിയോട് പഞ്ചർ ഒട്ടിച്ചതിന് ശേഷം ഇയാൾ കാറ്റടിക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി കാറ്റടിച്ച് കഴിഞ്ഞപ്പോൾ ഇയാൾ കാറ്റഴിച്ചു വിടുകയും പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പെൺകുട്ടി കാറ്റടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ശ്രദ്ധിക്കുകയും സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ മൊബൈലിന്റെ ക്യാമറ ഓൺ ചെയ്ത് വെച്ചതായി കണ്ടെത്തുകയായിരുന്നു.

  ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലിവിങ് ടുഗതർ പാർട്ടി ; സീരിയൽ നടി മുതൽ സിനിമാ താരങ്ങൾ വരെ

പെൺകുട്ടികൾ ഇരുവരും ചേർന്ന് ഇയാളിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് ഓടുകയും വീട്ടിലെത്തി പിതാവിനെ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈലിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. സ്കൂൾ വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ ഉണ്ടായിരുന്നതെന്നും ഇയാൾ സ്ഥിരമായി വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS