പട്ടണക്കാട്ടു നിന്നും കാണാതായ പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും കണ്ടെത്തി

ആലപ്പുഴ: ചേർത്തല പട്ടണക്കാട്ടു നിന്നും കാണാതായ പെൺകുട്ടിയെ കട്ടപ്പനയിലെ അമ്മ വീട്ടിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മ വീട്ടിലേക്ക് കുട്ടി പോയിരിക്കുമോ എന്ന് വാഹനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു.