കോട്ടയം : സുഹൃത്തിന്റെ മാതാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും പണം വാങ്ങി വില്പന നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലാ സ്വദേശി കച്ചേരി പറമ്പിൽ ജെയ്മോൻ (20) ആണ് അറസ്റ്റിലായത്. പാലാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങൾ കൈക്കലാക്കിയ ജെയ്മോൻ മൊബൈൽ ആപ്ലികേഷനുകൾ ഉപയോഗിച്ച് നഗ്ന്ന ചിത്രങ്ങളാക്കിമോർഫ് ചെയ്യുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇയാൾ മോർഫ് ചെയ്ത നഗ്ന്ന ചിത്രങൾ വിൽപ്പന നടത്തിയത്.
ഷെയർചാറ്റിൽ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അകൗണ്ട് നിർമ്മിക്കുകയും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന ജെയ്മോൻ. തുടർന്ന് നഗ്ന്ന ചിത്രങ്ങൾ വേണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും. യുവതി ആണെന്ന് കരുതി പണം നൽകുന്ന ആളുകൾക്ക് ജെയ്മോൻ മോർഫ് ചെയ്ത നഗ്ന്ന ചിത്രങ്ങൾ അയച്ച് കൊടുക്കും. നിരവധിയാളുകൾക്ക് ജെയ്മോൻ ഇത്തരത്തിൽ മോർഫ് ചെയ്ത ചിത്രങ്ങൾ വില്പന നടത്തിയതായാണ് വിവരം.
ഷെയർ ചാറ്റ് വഴി പരിചയപ്പെടുന്ന ആളുകളുമായി അശ്ലീല ചാറ്റുകൾ നടത്തുകയും കെണിയിൽ വീഴുന്ന ആളുകളോട് നഗ്ന്ന ചിത്രങ്ങൾ നൽകാമെന്നും ഗൂഗിൾ പേ വഴി പണം അയക്കണമെന്നും ജെയ്മോൻ ആവശ്യപ്പെടും. ഇത്തരത്തിൽ ആറു മാസം കൊണ്ട് ഒന്നര ലക്ഷം രൂപയാണ് ജെയ്മോൻ സമ്പാദിച്ചതെന്ന് പോലീസ് പറയുന്നു.
കോട്ടയം സ്വദേശിയായ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നതായ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്. യുവതിയുടെ ഭർത്താവ് 2020 സെപ്റ്റംബറിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വന്തം മൊബൈൽ നമ്പറും,ഫോണും ഉപയോഗിക്കാതെയാണ് ജെയ്മോൻ വ്യാജ അകൗണ്ടുകൾ നിർമിച്ചിരുന്നത്. അതിനാൽ പ്രതിയെ കണ്ടെത്താൻ സമയമെടുത്തു.