തമിഴകത്തെ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും പ്രണയ വിവാഹത്തിൽ കൂടിയാണ് ഒന്നായത്. സൂര്യ തന്നോട് ഇഷ്ടം പറഞ്ഞപ്പോൾ തന്നെ സമ്മതിക്കുകയായിരുന്നു എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിലാണ് താരം ഇ കാര്യം തുറന്ന് പറഞ്ഞത്. തനിക്ക് ഷൂട്ടിംഗ് ഇഷ്ടമല്ലന്നും രാവിലെ മുതൽ വൈകുനേരം വരെ ഷൂട്ടിംഗ് സൈറ്റിൽ പോയി പത്ത് വർഷം അഭിനയിച്ചു, പണം സമ്പാദിച്ചു പക്ഷേ ഇപ്പോൾ മടുത്തെന്നും താരം പറയുന്നു.
സൂര്യ വിവാഹ അഭ്യർത്ഥന്ന മുന്നോട്ട് വെച്ചപ്പോൾ വീട്ടിൽ സമ്മതിച്ചെന്നും പിന്നീട് ഒരു മാസത്തിനുള്ളിൽ വിവാഹം നടത്താൻ തയാറായെന്നും കാരണം ഇ ബന്ധത്തിൽ അത്രക്ക് സന്തോഷമമുണ്ടായിരുന്നുവെന്നും താരം പറയുന്നു. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഇപ്പോൾ ശ്രദ്ധ കൊടുക്കാറുണ്ടെന്നും ചില സിനിമകൾ വരുമ്പോൾ നോ പറയാൻ ശീലിക്കണമെന്നും താരം പറയുന്നു. നോ പറയുന്നത് കാരണം ചില ബിഗ്ബഡ്ജറ്റ് സിനിമകൾ പോലും താൻ ഉപേക്ഷിച്ചിട്ടുണ്ടെന്നും പണത്തിന് വേണ്ടിയല്ല താൻ ജീവിക്കുന്നതെന്നും ജ്യോതിക പറയുന്നു.
സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് കഥ പോലും നോക്കാതെ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ടെന്നും ജീവിതത്തിൽ അഭിനയിച്ചതിൽ ചില സിനിമകളിൽ മാത്രമാണ് കഥകൾ വായിച്ചിട്ടുള്ളതെന്നും താരം പറയുന്നു. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം തിരിച്ചു വന്നപ്പോൾ ഏത് സിനിമ ചെയ്യുമ്പോളും കഥ കേൾക്കുമെന്നും സ്ത്രീ എന്ന നിലയിൽ എതൊക്കെ വേഷം ചെയ്യണം, ഏതൊക്കെ അംഗീകരിക്കപ്പെടുമെന്ന് വിലയിരുത്തുമെന്നും താരം പറയുന്നു. സിനിമയിൽ നിന്നും മാറി നിൽകുമ്പോഴാണ് അഭിനയത്തെ പറ്റിയും കഥയെ പറ്റിയും കൂടുതൽ വിലയിരുത്തുന്നതെന്നും ജ്യോതിക പറയുന്നു.