പണിമുടക്കിന് പോസ്റ്റ് മാസ്റ്റർ പോസ്റ്റ് ഓഫീസ് പൂട്ടിയിട്ടു ;പോലീസ് എത്തി പൂട്ട് തല്ലിപൊളിച്ച് ഓഫീസ് തുറന്നു

പാലക്കാട് : ദേശീയ പണിമുടക്കിന് പോസ്റ്റ് മാസ്റ്റർ പോസ്റ്റ് ഓഫീസ് പൂട്ടിയിട്ടു. ജീവനക്കാർ വിളിച്ചിട്ടും പോസ്റ്റ് മാസ്റ്റർ താക്കോൽ നല്കാൻ തയ്യാറായില്ല ഒടുവിൽ പോലീസ് എത്തി പൂട്ട് തല്ലിപൊളിച്ച് പോസ്റ്റ് ഓഫീസ് തുറന്ന് ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ചു. രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യം പുലർത്താനാണ് പോസ്റ്റ് മാസ്റ്റർ ദേശീയ പണിമുടക്കിന് ഓഫീസ് അടച്ചതെന്നാണ് ആരോപണം. പോസ്റ്റ് മാസ്റ്ററുടെ പ്രവർത്തിക്കെതിരെ ഉന്നതതലത്തിൽ റിപ്പോർട്ട് നൽകിയെന്ന് അധികൃതർ.