പണ്ട് സഹിച്ച് ജീവിക്കുമായിരുന്നു ഇപ്പോൾ അതിന് പറ്റില്ല ; വിവാഹം വേണ്ടേ എന്ന ചോദ്യത്തിന് അനുമോളുടെ മറുപടി ഇങ്ങനെ

യുവ നടിമാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് അനുമോൾ. കണ്ണുക്കുളേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തെത്തിയത്. തമിഴിൽ നിന്നും മലയാള ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരത്തിന്റെ ആദ്യ മലയാള ചിത്രം ഇവൻ മേഘരൂപൻ ആണ്. മലയാള സിനിമയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരം അറിയപ്പെടുന്നത്.
anumola latest movie
ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, അമീബ, ചായില്യം, റോക്സ്റ്റാർ തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായി. വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതരുടെ കഥകളെ കേന്ദ്രികരിച്ചു ചിത്രീകരിച്ച അമീബ എന്ന ചിത്രത്തിൽ ശക്തമായ സത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയയായി.

anumola latest pic
സോഷ്യൽ മീഡിയയിൽ സജീവമായ താരം സാമൂഹിക പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിവാഹത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. വിവാഹം കഴിച്ച പലരും ഇന്ന് ബന്ധം വേർപെടുത്തി ജീവിക്കുന്നതായാണ് കാണാൻ കഴിയുന്നത് എന്നും തന്റെ കൂട്ടുകാരിൽ പലരും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു. അതൊക്കെ കാണുമ്പോൾ തനിക്ക് ഭയമാണെന്നും പണ്ടുകാലത്ത് എല്ലാം സഹിച്ചു ജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ അവണമെന്നില്ല എന്നും അനുമോൾ പറയുന്നു.

  ഓഫീസിൽ വച്ച് എന്നേ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു; ഞാൻ കരുതി തോറ്റതിന്റെ വിഷമം കൊണ്ടായിരിക്കും എന്ന്, പക്ഷെ അല്ല; അലി അക്ബറിന്റെ അനുഭവ കുറിപ്പ്

anumola latest news
അതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും, ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തോന്നിയിട്ടില്ലെന്നും അനുമോൾ പറയുന്നു. ഇത്രയും കാലം സ്വന്തം കാര്യം നോക്കി സ്വതന്ത്രമായി ജീവിച്ച തന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷമായി ഒരാൾ കടന്നുവന്നാൽ എങ്ങനെ സ്വീകരിക്കും എങ്ങനെ അയാൾക്ക് തന്റെ ജീവിതത്തിൽ ഒരു സ്പേസ് കൊടുക്കുമെന്നകാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും താരം പറയുന്നു.
anumola latest movie
എങ്ങനെ ആയാലും താൻ സമാധാനത്തോടെ ജീവിക്കുന്നത് കാണാനാണ് തന്റെ അമ്മയ്ക്ക് ഇഷ്ട്ടമെന്നും അനു പറയുന്നു.

Latest news
POPPULAR NEWS